KOYILANDY DIARY

The Perfect News Portal

ഓപ്പറേഷൻ യെല്ലോ: അനർഹമായി കൈപ്പറ്റിയ 32 റേഷൻകാർഡുകൾ പിടിച്ചെടുത്തു

കൊയിലാണ്ടി: ഓപ്പറേഷൻ യെല്ലോ: അനർഹമായി കൈപ്പറ്റിയ 32 റേഷൻകാർഡുകൾ പിടിച്ചെടുത്തു. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പയ്യോളി, കീഴൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈപ്പറ്റിയ 32 റേഷൻകാർഡുകൾ പിടിച്ചെടുത്തു.

 

അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തിൽ 50,000 രൂപ സർക്കാരിലേക്ക് ഈടാക്കി. പരിശോധനയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, റേഷനിങ് ഇൻസ്പെക്ടർമാരായ കെ. ഷിംജിത്ത്, പി. കെ. അബ്ദുൾ നാസർ, സപ്ലൈ ഓഫീസ് ജീവനക്കാരനായ കെ. ജ്യോതിബസു എന്നിവർ പങ്കെടുത്തു.