KOYILANDY DIARY

The Perfect News Portal

കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

ന്യൂഡൽഹി: കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി പി സഫ്‌വാനാണ് (23) മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ബനിഹാളിലെ ഷബന്‍ബാസിലാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന 16 യാത്രക്കാരില്‍ 12 പേരും മലയാളികള്‍ ആണ്.

കശ്‌മീരിലെത്തിയ വിനോദസഞ്ചാരസംഘം ടൂര്‍ പാക്കേജ് ബുക്ക് ചെയ്‌താണ് ബനിഹാളിലെത്തിയത്. എതിരെ വന്ന ലോറി അമിത വേഗത്തില്‍ വന്നിടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ബാസിം അബ്‌ദുല്‍ബാരി (25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി (23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ (24), നാദാപുരം സ്വദേശി തല്‍ഹത് (25) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.