KOYILANDY DIARY

The Perfect News Portal

പന്തലായനിയിൽ ഒരാളെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

കൊയിലാണ്ടി പന്തലായനിയിൽ ഒരാളെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്തലായനി പടിഞ്ഞാറെ താഴെ എന്ന സ്ഥലത്തെ വയലിൽ മരിച്ച നിലയിണ് കണ്ടെത്തിയത്. സുമാർ 50 വയസിനു മുകിളിൽ പ്രായം തോനിക്കുന്ന ആളാണെന്ന് സംശയിക്കുന്നു.

 

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. വയലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി സുധ, താഹസിൽദാർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.