KOYILANDY DIARY

The Perfect News Portal

ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടോളിക്കര മീത്തൽ അക്ഷയ്, കാളിയത്ത് രൺദീപ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് രണ്ട് പേരുടെ മൃതദേഹം തൊട്ടടുത്തായി കിടക്കുന്നത് നാട്ടുകാർ കണ്ടത്.

മൃതദേഹത്തിന് സമീപം സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. രൺദീപിനെതിരെ എൻഡിപിഎസ് കേസ് നിലവിലുണ്ട്. എടച്ചേരി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി.  പ്രദേശത്ത് മയക്ക് മരുന്ന് സംഘം പിടിമുറുക്കിയതായി നാട്ടുകാർ പറഞ്ഞു. സംഘത്തിലെ മറ്റൊരാളെ  നാട്ടുകാർ ആശുപത്രിയിൽ  എത്തിക്കുകയായിരുന്ന്. ഇയാൾ അപകടനില തരണം ചെയ്തിതിട്ടുണ്ട്,.