KOYILANDY DIARY

The Perfect News Portal

NSS സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് “എറൈസ്” തുടങ്ങി

പയ്യോളി: ഹയർ സെക്കണ്ടറി നാഷണൽ സർവിസ് സ്കീം സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട NSS വളണ്ടിയർമാർക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് “എറൈസ്” തുടങ്ങി. ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിൽ 350 പേർ പങ്കെടുക്കുന്നുണ്ട്.

ക്യാമ്പ് എൻ.എസ്.എസ്. സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനംചെയ്തു. റീജണൽ പ്രോഗ്രാം കൺവീനർ കെ. മനോജ്കുമാർ അധ്യക്ഷനായി. ഡോ. എൻ. രാഗേഷ്, ക്യാമ്പ് കോ-ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, എം.കെ. ഫൈസൽ, എം. സതീഷ് കുമാർ, കെ.പി. അനിൽകുമാർ, സില്ലി ബി. കൃഷ്ണ, കെ. ഷാജി എന്നിവർ സംസാരിച്ചു.