KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ ക്ഷേത്രക്കുളം സമർപ്പണം

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നവംബർ 17 മുതൽ 24 വരെ നടക്കും. നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം നവംബർ 17-ന് വൈകീട്ട് നടക്കും. 16-ന് രാവിലെ കലവറ നിറയ്ക്കൽ. 17-ന് വൈകീട്ട് അഞ്ചു മണിക്ക് പഴേടം വാസുദേവൻ നമ്പൂതിരി ക്ഷേത്രക്കുളം സമർപ്പിക്കും. തന്ത്രി കുബേരൻ നമ്പൂതിരിപ്പാട് ഭാഗവതസപ്താഹ യജ്ഞത്തിന് ദീപം തെളിയിക്കും.

തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട മഹദ്‌ വ്യക്തികളെ ആദരിക്കും. രാത്രി എട്ടിന് വൈക്കം ശിവഹരി ഭജൻസിന്റെ ഭജന. 22-ന് രുക്‌മിണീ സ്വയംവര ഘോഷയാത്ര കുറുവങ്ങാട് ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. 23-ന് വൈകീട്ട് എഴിന് സർവേശ്വര പൂജ എന്നിവ നടത്തും.