KOYILANDY DIARY

The Perfect News Portal

വാര്‍ത്ത മാധ്യമസൃഷ്‌ടി: സിപിഐ എമ്മിനെ താറടിക്കാൻ ശ്രമമെന്ന് പി ജയരാജന്‍

കണ്ണൂർ: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇ പി ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സിപിഐ എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.