KOYILANDY DIARY

The Perfect News Portal

ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്ത്

ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്തായി. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായ കോൺവേ പരുക്കേറ്റതിനാൽ ഇതുവരെ ഐപിഎലിൽ കളിച്ചിരുന്നില്ല. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ കോൺവേ വിശ്രമത്തിലാണ്. അതിനാൽ ഐപിഎൽ സീസൺ മുഴുവൻ കോൺവേയ്ക്ക് നഷ്ടമാവും. കോൺവേയ്ക്ക് പകരം ഇംഗ്ലണ്ട് പേസർ റിച്ചാർഡ് ഗ്ലീസനെ ചെന്നൈ ടീമിലെത്തിച്ചിട്ടുണ്ട്. 36 വയസുകാരനായ താരം ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് നേടിയത്.