KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ പേപ്പർ ചോർന്നത് എൻ ടി എ ഓഫീസിൽ നിന്ന്; കുറ്റപത്രം സമർപ്പിച്ച് കോടതി

.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ നടന്നത് വൻ സുരക്ഷാ വീഴ്ച. പരീക്ഷ പേപ്പർ ചോർന്നത് ദില്ലിയിലെ എൻടിഎ ഓഫീസിൽ നിന്ന് തന്നെയെന്ന് സിബിഐ കണ്ടെത്തി. ദില്ലിയിലെ എൻടിഎ ഓഫിസിൽ വൻ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച വിവരങ്ങൾ സിബിഐ ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പറയുന്നത്. ഓഫീസിൽ നിന്ന് മൂന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയത്.

 

വിദഗ്ദരെ സുരക്ഷ പരിശോധനക്ക് വിധേയമാക്കാതെ പരീക്ഷ പേപ്പർ തയ്യാറാക്കുന്ന മുറിയിലേക്ക് പ്രവേശിപ്പിച്ചു. എൻടിഎയിൽ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൽകിയ റഫ് പേപ്പറിൽ ചോദ്യങ്ങൾ പ്രതികൾ എഴുതി മാറ്റിയെന്നും സിബിഐ കണ്ടെത്തി. രണ്ട് പ്രതികൾ മനഃപാഠമാക്കി ചോദ്യ പേപ്പർ ചോർത്തി എന്നും കുറ്റപത്രത്തിൽ പറയുന്നു. ലഭ്യമായത് പരമാവധി 25 ദിവസത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ മാത്രമെന്നും സിബിഐ.

Share news
error: Content is protected !!