KOYILANDY DIARY.COM

The Perfect News Portal

നേസല്‍ വാക്‌സിൻ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം, വില 800 ന് മുകളില്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ്റെ വില 800 ന് മുകളിൽ. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ്റെ വില. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇന്‍കോവാക് (ബി. ബി. വി.154) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. ജനുവരി അവസാന വാരത്തിലാണ് വാക്‌സിന്‍ പുറത്തിറക്കുക. വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും.

18 വയസ്സിനു മുകളിലുള്ള കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

Share news
error: Content is protected !!