KOYILANDY DIARY

The Perfect News Portal

നഗരസഭ കേരളോത്സവം: എൻട്രി ഫോറം നവംബർ 23നുള്ളിൽ എത്തിക്കണം

കൊയിലാണ്ടി നഗരസഭ കേരളോത്സവം എൻട്രി ഫോറം നവംബർ 23നുള്ളിൽ എത്തിക്കണം. കലാകായിക മത്സരങ്ങൾ നവംബർ 26 മുതൽ ഡിസംബർ 6 വരെയാണ് നടക്കുന്നത്. നവംബർ 26 ന് രചനാ മത്സരങ്ങൾ ടൗൺഹാളിലും, 27 ന് സ്റ്റേജ്  ഇനങ്ങൾ കുറുവങ്ങാട് വരകുന്ന് കുടുംബശ്രീ വനിതാ പരിശീലന കേന്ദ്രത്തിലും നടക്കും. കായിക മത്സരങ്ങൾ ഡിസം 2 മുതൽ 6 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും നടക്കും. എൻട്രി ഫോറം പൂരിപ്പിച്ച് നവംബർ 23 നുള്ളിൽ നഗരസഭയിൽ എത്തിക്ക ണമെന്ന് സംഘാടകർ അറിയിച്ചു.