KOYILANDY DIARY

The Perfect News Portal

ശൈലജ ടീച്ചർക്ക് വാളും പരിചയും നൽകി മുഹമ്മദ് ഗുരിക്കൾ വരവേറ്റു

വടകര: കടത്തനാടൻ അങ്കത്തട്ടിൽ വിജയ തിലകമണിയാൻ പൊരുതാനുറച്ച ടീച്ചർക്ക് വാളും പരിചയും നൽകി മുഹമ്മദ് ഗുരിക്കൾ വരവേറ്റു. “എല്ലാ അനുഗ്രഹങ്ങളുമുണ്ട്. വിജയം ഉറപ്പ് ” പുതുപ്പണത്തെ ഗുരുക്കൾസ് കളരി ചികിത്സാ കേന്ദ്രത്തിലെത്തിയ കെ കെ ശൈലജ ടീച്ചർക്ക് തലയിൽ കൈ വെച്ച് വിജയാശംസകൾ നേർന്ന് ഗുരിക്കൾ പറഞ്ഞു.
മുഹമ്മദ് ഗുരിക്കളോടൊപ്പം കൊച്ചു കുട്ടികളായ കളരി പഠിതാക്കൾ. ടീച്ചർക്ക് മുന്നിൽ ചുവട് വെച്ചു. “കളരിയും ചികിത്സാ കേന്ദ്രവുമെല്ലാം ചുറ്റി കാണാൻ വീണ്ടും ഇവിടെ വരുമെന്ന ഉറപ്പോടെ കൈ, കൂപ്പി ടീച്ചർ യാത്ര പറയുമ്പോൾ എല്ലാവരുടെയും മനസിൽ ഒന്നുമാത്രമേയുള്ളൂ.. ടീച്ചർ വിജയിച്ച് വരും എന്ന ശുഭ പ്രതീക്ഷ.