KOYILANDY DIARY

The Perfect News Portal

AKBJAF കോഴിക്കോട് ജില്ലാ സമ്മേളനം 

കോഴിക്കോട്: AKBJAF കോഴിക്കോട് ജില്ലാ സമ്മേളനം ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വെച്ചു നടന്നു. AKBEF സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വിനോദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. AKBJAF സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ അതിരഥൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സമ്മേളനത്തിൽ AKBEF ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ റെജി അദ്ധ്യക്ഷം വഹിച്ചു. UBJU(K) സംസ്ഥാന ചെയർമാൻ വി പി രാഘവൻ, AKBEF ജില്ലാ ചെയർമാൻ വി വി രാജൻ, AKBJAF സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കിഷൻ, തുടങ്ങിയ നേതാക്കൾ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.
Advertisements
AKBJAF ജില്ലാ സെക്രട്ടറി എ എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ എം രാജേന്ദ്രൻ സമ്മേളനകാലയളവിലെ റിപ്പോർട്ടും ജില്ലാ ട്രഷറർ പി കെ സുരേഷ് ബാബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.റിപ്പോർട്ടിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ സംസ്ഥാന സെക്രട്ടറി കെ എൻ അതിരഥൻ  മറുപടി പറഞ്ഞു.
സമ്മേളനം പാസ്സാക്കിയ പ്രമേയം 
അപ്രൈസർമാർക്ക് ഉയർന്ന പ്രായ പരിധി നിശ്ചയിക്കുന്നതിലെ ആശാസ്ത്രീയത കണക്കിലെടുത്ത് ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ജോലിയിൽ തുടരാൻ അനുവദിക്കുക. നിർബന്ധപൂർവ്വം പിരിച്ചുവിടുകയാണെങ്കിൽ ന്യായമായ വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക. തുടങ്ങിയ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളായി ബോധിസത്വൻ (പ്രസിഡണ്ട്), കെ റെജി,  ടി.വാസു. (യൂണിയൻ ബാങ്ക്),  കെ. സതീഷ് – ഐ ഒ ബി (വൈസ് പ്രസിഡണ്ടുമാർ). കെ സന്തോഷ്‌കുമാർ – കാനറാ ബാങ്ക് (സെക്രട്ടറി), പി ബൈജു – പി എൻ ബി, (ജോ. സെക്രട്ടറി) ജിജീഷ് വി ടി കെ (ഇന്ത്യൻ ബാങ്ക്), പി കെ ഷാജി (ബാങ്ക് ഓഫ് ബറോഡ), കെ ഹരിദാസൻ (സെൻട്രൽ ബാങ്ക്) അസി. സെക്രട്ടറിമാർ), ട്രഷറർ:  പി കെ സുരേഷ് ബാബു (യൂണിയൻ ബാങ്ക്)