KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ ആയിരത്തിൽപരം വിദ്യാർഥികൾ പങ്കെടുത്തു

കൊയിലാണ്ടി: ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ നടന്ന കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ ആയിരത്തിൽപരം വിദ്യാർഥികൾ പങ്കെടുത്തു. കൊയിലാണ്ടി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരീക്ഷയുടെ സമ്മാനദാന ചടങ്ങ്  കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അഞ്ചു കാറ്റഗറികളിലായിട്ടാണ് പരീക്ഷ നടത്തിയിരിക്കുന്നത്. രക്ഷിതാക്കൾക്കായി മോട്ടിവേഷണൽ സ്പീക്കറായ മുസ്തഫ മാഷിൻ്റെ ക്ലാസും, തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
Advertisements
ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ മത്സര പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്ന ന്യൂറോ നെറ്റ് എജ്യു സൊല്യൂഷന്റെ ലക്ഷ്യത്തെ എം എൽ എ  കാനത്തിൽ ജമീല പ്രശംസിച്ചു. പ്രജിത്ത് പി വി അധ്യക്ഷതവഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്  മെംബർ മുഹമ്മദ് ഷെരീഫ് ആശംസയും, ഇവൻ്റ്  കോർഡിനേറ്റർ  ബിജു പച്ചിരിയൻ സ്വാഗതവും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത പി. സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.
പരിക്ഷയുമായി സഹകരിച്ച കോഴിക്കോട് ജില്ലയിലെ വിവിധ സ്ക്കൂളുകളെയും, പ്രധാന അധ്യാപകരെയും, മുസ്തഫ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും മെഡലുകളും, റാങ്ക് ജേതാക്കൾക്ക് ട്രോഫിയും നല്കി.
പരീക്ഷയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരമാണ് ലഭിച്ചതെന്ന് എക്സാം കൺവീനർ സിന്ധു മനോജ് അറിയിച്ചു. പരീക്ഷയ്ക്ക് ഫിസിക്സ് വിഭാഗം മേധാവി എം പി പ്രദീപൻ, അക്കാഡമിക്ക് വിഭാഗം മേധാവി അനഘ അച്ചുതൻ, റീത്ത സുബോധ്, ബിന്ദു വത്സരാജ് തുടങ്ങിയവർ നേതൃത്വം നല്കി.