KOYILANDY DIARY

The Perfect News Portal

തൊഴിൽ മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് നടന്നു

കൊയിലാണ്ടി: തൊഴിൽമേള 2024 @ കൊയിലാണ്ടി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഫിബ്രവരി 17നാണ് കൊയിലാണ്ടിയിൽ തൊഴിൽ മേള നടക്കുന്നത്. മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വടകര മേഖല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ നിന്നായി അമ്പതിലേറെ തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്നു. 500 ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. വി. എച്ച്.എസ്. ഇ. കോഴ്സ് പാസായ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ഈ മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾക്ക് താഴെക്കാണുന്ന വെബ്ബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://thozhilportal.in/jobfairkoyilandy/registration.php
ചടങ്ങിൽ കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്ത്, വി. എച്ച്.എസ്.ഇ. പ്രിൻസിപ്പാൾമാരായ രതീഷ് എസ്. വി, ബിജേഷ് ഉപ്പാലക്കൽ, അധ്യാപകരായ സപിൻ എം, സഗീർ ടി.വി., വിജി പി.ടി തുടങ്ങിയവർ പങ്കെടുത്തു.