KOYILANDY DIARY

The Perfect News Portal

സദാചാര അക്രമം: ഒരാൾ കൂടി റിമാൻഡിൽ

നാദാപുരം : പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ ഒരാൾകൂടി റിമാൻഡിൽ. പേരോട് സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൾ റാസിഖിനെയാണ് (40) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടാഴ്ചമുമ്പാണ് പേരോട് സ്വദേശിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ ഇരുപതംഗ സംഘം വീട് കയറി അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.  പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കം നാല് പേർ അറസ്‌റ്റിലായി.
Advertisements