KOYILANDY DIARY

The Perfect News Portal

മൂടാടി റെയിൽവെ ഗേറ്റ് 28 മുതൽ അടച്ചിടും

കൊയിലാണ്ടി: മൂടാടി റെയിൽവെ ഗേറ്റ് 28 മുതൽ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ അറിയിച്ചു. ട്രാക്കിൻ്റെയും റോഡിൻ്റെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് കൊയിലാണ്ടിക്കും തിക്കോടിക്കുമിടയിലുള്ള മൂടാടി റെയിൽവെ ഗേറ്റ് നവംബർ 28ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 വരെ അടച്ചിടുന്നത്. ഇത് സംബന്ധിച്ച് ഗതാഗത ക്രമീകരണം നടത്തുന്നതിന് വേണ്ടി കൊയിലാണ്ടി തഹസിൽദാർക്കും, പോലീസിനും അറിയിപ്പ് നിൽകിയതായി റെയിൽവെ അധികൃതർ അറിയിച്ചു.