KOYILANDY DIARY.COM

The Perfect News Portal

മൂടാടി കേളപ്പജി സ്മാരക വായനശാല വായനക്കളരി സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കേരള ഗ്രന്ഥശാല സംഘം സംസ്ഥാന വ്യാപകമായി നടപ്പാക്കിയ വായനക്കളരി പരിപാടിയുടെ ഭാഗമായി മൂടാടി കേളപ്പജി സ്മാരക വായനശാല ഏഴു ദിവസം നീണ്ടുനിന്ന വ്യത്യസ്ത പരിപാടികളുടെ ആചരിച്ചു. വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വായനശാല പ്രസിഡണ്ട് വി വി ബാലൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വേദവ്യാസ വിദ്യാലയം പ്രിൻസിപ്പൽ ജ്യോതീശൻ എം വ്യക്തിത്വ വികസന ക്ലാസ് നടത്തി.

 

തുടർന്നുള്ള ദിവസങ്ങളിൽ നാടൻപാട്ടും കടങ്കഥയും കോർത്തിണക്കിയ പാട്ടുകൾ പന്തൽ നാടൻ കളികളെ പരിചയപ്പെടുത്തുന്ന കളിച്ചെപ്പ്, മധുരം മലയാളം, വരയുത്സവം, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം എന്നീ പരിപാടികളോടൊപ്പം സമാപന ദിനത്തിൽ കേളപ്പജിയുടെ കർമ്മഭൂമിയായ വായനശാല ഉൾക്കൊള്ളുന്ന പ്രദേശത്തിൻ്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ പരിചയപ്പെടുത്തുന്ന ദേശ ചരിത്രത്തിലേക്ക് എന്ന പരിപാടി കൃഷ്ണപുരം അതിയമ്മൻ കോളേജ് പ്രിൻസിപ്പൽ എം എം സന്തോഷ് നയിച്ചു.

Advertisements

 

ഏഴു ദിവസങ്ങളിലായി നടന്ന പരിപാടികളിൽ വായനശാല ബാലവേദി പ്രവർത്തകരായ ദേവകൃഷ്ണ അശ്വതി മീനാക്ഷി അഭിരഥ് പ്രകാശ് എന്നിവരോടൊപ്പം കലാസമിതി പ്രസിഡണ്ട് ഒ. ടി വിജയൻ സെക്രട്ടറി രഘു കാവ്യാഞ്ജലി നേതൃത്വം നൽകി.

 

Share news
error: Content is protected !!