KOYILANDY DIARY

The Perfect News Portal

വോട്ടിന് പണം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്. എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ്. സൈബർ പൊലീസാണ് കേസെടുത്തത്. തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നവെന്ന പ്രചാരണം നടത്തിയതിനാണ് കേസ്.ഡിജിപിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

അതേസമയം വ്യാജ പ്രചരണത്തിന് മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തു. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് കേസ്.രാജീവ് ചന്ദ്രശേഖരനെതിരെ നവ മാധ്യമങ്ങൾ വഴിതെറ്റായ പ്രചരണം നടത്തുന്നതിനാണ് കേസ്.സൈബർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല.