KOYILANDY DIARY

The Perfect News Portal

നിർദേശകർ വെച്ച ഒപ്പ് വ്യാജം: സൂറത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രിക തളളി

സൂറത്ത്: സമർപ്പിച്ച മൂന്ന് പത്രികകളിലും നിർദേശകർ വെച്ച ഒപ്പ് വ്യാജമെന്ന് മനസസിലായതോടെ ഗുജറാത്തിലെ സൂറത്ത് ലോക്സ‌ഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശക പത്രിക തള്ളി. നിലേഷ് കുംഭാണിയയുടെ പത്രികയാണ് തള്ളിയത്. പകരം സ്ഥാനാർത്ഥിയായ സുരേഷ് പദസയുടെ പത്രികയും തള്ളി.
കോൺഗ്രസിന്റെ സ്ഥാനാർതഥികളെ നിർദേശിച്ചവർ നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളിട്ടതല്ലെന്ന് ജില്ലാ വരണാധികാരിക്ക് സത്യവാങ് മൂലം സമർപ്പിക്കുകയായിരുന്നു. ഇതോടെയാണ് റിട്ടേണിങ് ഓഫീസർ സൗരഭ് പർധി പത്രികകൾ തള്ളിയത്. തുടർ നടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകൻ ബാബു മംഗുകിയ മാധ്യമങ്ങളോട് പറഞ്ഞു.