KOYILANDY DIARY

The Perfect News Portal

ആയോധനകലയിൽ കൊയിലാണ്ടി സ്വദേശികൾ ചാമ്പ്യൻമാർ

കൊയിലാണ്ടി: ആയോധനകലയിൽ കൊയിലാണ്ടി സ്വദേശികൾ ചാമ്പ്യൻമാർ. ഇൻ്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരള 2024ൻ്റെ ഭാഗമായി തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ജനുവരി 23 മുതൽ 26 വരെ നടന്ന കായിക മാമാങ്കത്തിൽ മെയ് തെയ് (തായ്‌ലൻഡ് ആയോധന കല) ൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ കെ. കെ. ആകാശ് 74 കിലോ വിഭാഗത്തിലും കെ.പി. ഹരി കൃഷ്ണൻ 54 കിലോ ടൈറ്റിൽ ബെൽറ്റ് ചാമ്പ്യൻമാരായി.
വളർന്നു വരുന്ന പുതുതലമുറക്ക് വളരെ പ്രചോദനമാണ് ഇവരുടെ ഈ ചെറു പ്രായത്തിലുള്ള ഈ നേട്ടം, ഈ കായിക മാമങ്കം പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിലാണ് നടന്നത്, ഇരുവരും കൊയിലാണ്ടിയിലെ ടർണ ടോഫൈറ്റ് ക്ലബ്ബിൽ  5 വർഷത്തോളമായി പ്രാക്ടീസ് ചെയ്യുന്നു