KOYILANDY DIARY.COM

The Perfect News Portal

സ്കൂളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്കൂളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. അക്കാദമിക കാര്യങ്ങളിൽ ആജ്ഞാപിക്കാൻ ആർക്കും അവകാശമില്ല. സൂമ്പ വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൂമ്പയെ വിമർശിക്കുന്നവർ കായിക ലോകത്തെ മുഴുവൻ ആക്ഷേപിച്ചു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുമെന്നും അഭിപ്രായം പറയുന്നവരോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും ന്യായമായും ഉചിതമായ ഉള്ള തീരുമാനമാണ് സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക ഇനങ്ങളിൽ ധരിക്കുന്ന വസ്ത്രത്തെപറ്റിയുള്ള അനാവശ്യ പ്രസ്താവനക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകി. കായിക താരങ്ങളുടെ ഡ്രസ്സ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസ് ഭാരതാംബ വിഷയത്തിലുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി മന്ത്രി നൽകി. പ്രോട്ടൊക്കോൾ ലംഘനം താൻ നടത്തിയിട്ടില്ലെന്നും. ഗവർണറാണ് പ്രോട്ടോകോൾ ലംഘനവും ഭരണഘടന ലംഘനവും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ രണ്ട് പ്രധാന നേതാക്കൾ രാജ്ഭവനിൽ പ്രവർത്തിക്കുകയാണ്. ഭാരതാംബയെ വെച്ചുകൊണ്ടുള്ള ഒരു പരിപാടിയിലും ഇരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!