KOYILANDY DIARY

The Perfect News Portal

ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിൽ അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയതായി കണ്ടെത്തിയത്.

പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടു വന്ന പാൽ ക്ഷീരസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറും.