കോഴിക്കോട്: കോഴിക്കോട് വൻ ലഹരിവേട്ട. കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് 195 ഗ്രാം എംഡിഎംഎ പിടികൂടി. കടുപ്പിനിയിലെ ലോഡ്ജിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന യുവാവ് പിടിയിലായത്. ക്രിമിനൽ കേസ് പ്രതിയായ ജാവേദ്ഖാൻ 4 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.