KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ വൻ രാസ ലഹരി വേട്ട; 2 പേർ പിടിയിൽ

.

തൃശൂർ പുതുക്കാട് വൻ രാസ ലഹരി വേട്ട. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് അറസ്റ്റിലായത്. ബെം​ഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരി മരുന്ന് കടത്തിയത്. 90 ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാസ ലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. 

 

തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് വലയിലാക്കുകയായിരുന്നു.

Share news
error: Content is protected !!