KOYILANDY DIARY.COM

The Perfect News Portal

വെളിച്ചം ഖുർആൻ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ഐ.എസ്.എം കൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും വെളിച്ചം, ബാല വെളിച്ചം എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്‌ ദാനവും ഇർശാദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടി കെ.എൻ.എം മണ്ഡലം സെക്രട്ടറി ടി. വി  അബ്ദുൽ ഖാദർ ഉദ്ഘാടനം ചെ യ്തു.
പ്രമുഖ യുവ പ്രഭാഷകൻ അനസ് സ്വലാഹി കോഴിച്ചന  മുഖ്യ പ്രഭാഷണം നടത്തി. റാഷിദ് മണമൽ അധ്യക്ഷത വഹിച്ചു . മദ്റസ മുഫത്തിഷ് മുഹമ്മദലി മൗലവി കട്ടിപാറ എന്നിവർ സംസാരിച്ചു. ആദിൽ മുസമ്മിൽ സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!