KOYILANDY DIARY

The Perfect News Portal

LDF വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

കൊയിലാണ്ടി: നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി LDF കൊയിലാണ്ടി മുനുസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലം സിൽക്ക് ബസാറിൽ സി.പി.ഐ.എം. ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ജാഥാ ലീഡർ അഡ്വ. എൽ.ജി. ലിജീഷിന് പതാക കൈമാറി ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ടി. സിജേഷ് അധ്യക്ഷത വഹിച്ചു.

അജയ് ആവള, കെ. ലോഹ്യ, സി. രാമൃഷ്ണൻ മാസ്റ്റർ, അഡ്വ ടി.കെ. രാധാകൃഷ്ണൻ, ഇ.എസ്. രാജൻ, പി.കെ. വിശ്വനാഥൻ, ഹുസൈൻ തങ്ങൾ, എം. റഷീദ്, അഡ്വ.കെ. സത്യൻ, ടി.കെ. ചന്ദ്രൻ , ഇ.കെ.അജിത്ത്, പി.കെ. കബീർ സലാല, മുജീബ് പാലക്കൽ എന്നിവർ സംസാരിച്ചു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *