KOYILANDY DIARY

The Perfect News Portal

LDF മൂടാടി പഞ്ചായത്ത് വികസന വിളംബരം

കൊയിലാണ്ടി: എല്ലാരംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പിണറായി സർക്കാരിൻ്റെ ഭരണത്തുടർച്ച ഭയന്നാണ് അനാവശ്യ വിവാദങ്ങളുമായി യു.ഡി.എഫും, ബി.ജെ.പി.യും രംഗത്തെത്തിയതെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. മൂടാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. വികസന വിളംബരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിൻ്റെ നികുതി വരുമാനം കൊണ്ടുമാത്രം വികസന പ്രവർത്തനം നടത്താൻ കഴിയില്ല. ശമ്പളവും പെൻഷനും വായ്പയുടെ പലിശയുമെല്ലാമായി വൻതുക ചെലവിടേണ്ടി വരുന്നു. കിഫ്ബി വഴി വൻകിട പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയപ്പോഴാണ് ബാലിശമായ വിവാദങ്ങളുമായി പ്രതിപക്ഷവും ബി.ജെ.പി.യും പോരിനിറങ്ങിയത്. എൽ.ഡി.എഫ്. സർക്കാർ ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കുകമാത്രമല്ല, ആയിരത്തിയഞ്ഞൂറ്‌ രൂപയാക്കി അത്‌ ഉയർത്തി. ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷൻ സ്ഥാനാർഥി എം.പി. ശിവാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയുടെ സമാപനയോഗവും ഇതോടൊപ്പം നടന്നു.

രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അശ്വിനിദേവ്, കെ. ജീവാനന്ദൻ, അനിൽ ചേമഞ്ചേരി, സി.കെ. ശ്രീകുമാർ, സന്തോഷ് കുന്നുമ്മൽ, സി. രമേശൻ, കെ. അവിനാഷ്., സി.പി. ബാബു, പി. സുധ, സുനിത സുനിത കക്കുഴിയിൽ എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *