KOYILANDY DIARY

The Perfect News Portal

മരളൂരിൽ കുടുംബശ്രീ സർഗോത്സവം സംഘടിപ്പിച്ചു

മരളൂരിൽ കുടുംബശ്രീ സർഗോത്സവം.. കൊയിലാണ്ടി: കുടുംബശ്രീ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മരളൂർ എ.ഡി.എസ് സംഘടിപ്പിച്ച സർഗോത്സവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ. ടി. രാജീവൻ ആദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വിലിയാട്ടിൽ. രമേശൻ മാസ്റ്റർ, കെ. എം. നന്ദൻ നമ്പൂതിരി, കലേക്കാട്ട് ബാബുരാജ്, സീമ കുന്നുമ്മൽ, ഉണ്ണികൃഷ്ണൻ മരളൂർ, യു. ഉണ്ണികൃഷ്ണൻ, ഇന്ദുലേഖ, സി.ടി. ബിന്ദു, അനിത എളാഞ്ചേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.