കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്; സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി സർക്കാർ
.
കെ ഡിസ്കിൽ നിന്ന് കുടുംബശ്രീയെ പുറത്താക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിൽ ആണ് മാറ്റം വരുത്തിയത്. കെ ഡിസ്ക് കുടുംബശ്രീ സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി. കമ്മ്യൂണിറ്റി അംബാസഡർ സംവിധാനം അവസാനിപ്പിച്ചതായി ഉത്തരവിൽ പറയുന്നു. ജില്ലാ തലത്തിലെ പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി വേണ്ടെന്നാണ് സർക്കാരിന്റെ വാദം.

പൊളിച്ചെഴുതുന്നത് എൽഡിഎഫ് കാലത്തെ അഭിമാന പദ്ധതിയാണ്. അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണി വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.




