KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് 4, 7, 8, 9 തിയ്യതികളിലായി പരിപാടികൾ നടന്നുവരുന്നത്. കലാമത്സരങ്ങൾ നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ 2 സ്റ്റേജുകളിലായാണ് നടക്കുന്നത്. 12 ഇനങ്ങളിൽ 431 മത്സരാർത്ഥികൾ 2 ദിവസങ്ങളിലായി പങ്കെടുക്കുന്നു. നാലാം തിയ്യതി സ്റ്റേജ് ഇതര മത്സരങ്ങളും 7ന് നിറപ്പകിട്ടാർന്ന ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. കലോത്സവം നാളെ സമാപിക്കും.
നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർ പി. രത്നവല്ലി, മെമ്പർ സെക്രട്ടറി ടി.കെ. ഷീബ, കെ. എം. പ്രസാദ്, സി.ഡി.എസ് അധ്യക്ഷന്മാരായ, കെ. കെ. വിപിന, എം. പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
\