KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ അധ്യാപിക സംഗമം

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി ആർജ്ജവം – അധ്യാപിക സംഗമം നടത്തി. കാനത്തിൽ ജമീല എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു . കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ  അധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് കൊയിലാണ്ടി വനിതാവേദി നേതൃത്വത്തിൽ ”ചവിട്ട്” എന്ന പേരിൽ ദൃശ്യാവിഷ്ക്കാരം നടന്നു.
കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗങ്ങളായ വി.പി. രാജീവ, സ്മിജ പി.എസ്, സംസ്ഥാന സമിതി അംഗങ്ങളായ  സജീഷ് നാരായണൻ, കെ. ഷാജിമ  ജില്ലാ സെക്രട്ടറി ആർ.എം രാജൻ, കെ.നിഷ എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ വേദി കൺവീനർ വി.ടി. രതി സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ  ഡി. കെ ബിജു  നന്ദിയും പറഞ്ഞു.
Share news
error: Content is protected !!