KOYILANDY DIARY.COM

The Perfect News Portal

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്പീഡ് അക്കാദമിക്ക് വിജയക്കുതിപ്പ്

.
കൊയിലാണ്ടി: ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്പീഡ് അക്കാദമിക്ക് വിജയക്കുതിപ്പ്.
.
ഒന്നാം സ്ഥാനം
• സബ് ജൂനിയർ ഗേൾസ്
• ജൂനിയർ ഗേൾസ്
• സീനിയർ ഗേൾസ്
.
 രണ്ടാം സ്ഥാനം
• സബ് ജൂനിയർ ബോയ്സ്
• സീനിയർ ബോയ്സ്
.
 മൂന്നാം സ്ഥാനം
• ജൂനിയർ ബോയ്സ് 
.
മികച്ച പരിശീലനവും ചിട്ടയായ മുന്നൊരുക്കവും കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമവും അർപ്പണബോധവുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെ കരുത്ത്. ഓരോ പരിശീലനവേളയിലും വിയർപ്പൊഴുക്കിയ താരങ്ങൾ തങ്ങളുടെ കഴിവും ആത്മവിശ്വാസവും മൈതാനത്ത് തെളിയിച്ചപ്പോൾ കൊയിലാണ്ടിയുടെ കായികമേഖലയ്ക്ക് അത് അഭിമാന നിമിഷമായി മാറി.
.
.
മത്സരത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം  വിദ്യാർത്ഥികൾക്കും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതാണ് ഏറ്റവും സന്തോഷകരമായ നേട്ടം. ഓരോ കുട്ടിയുടെയും കഠിനാധ്വാനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരം കൂടിയാണ്. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകർ, ടീം മാനേജർമാർ, രക്ഷിതാക്കൾ, പിന്തുണച്ചവർ എല്ലാവർക്കും അക്കാദമി ചെയർമാൻ ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു ഷിംന പൂക്കാട് കോച്ച് ആർദ്ര എന്നിവർ നന്ദി അറിയിച്ചു.
Share news