KOYILANDY DIARY

The Perfect News Portal

മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്.

മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്. സംസ്ഥാന സ്കുൾ കലോൽസവത്തിൽ ആസ്വാദകരുടെ മനം കവർന്ന് ചെണ്ടമേളം. വേദി ആറിൽ സെൻറ് ജോസഫ് ബോയ്സ് സ്കൂളിലാണ് ഹൈസ്കൂൾ വിഭാഗം ചെണ്ടമേള മൽസരം അരങ്ങേറിയത്.

മേളം ആസ്വദിക്കാനായി നിരവധി മേള പ്രേമികൾ എത്തിയിരുന്നു. നാലും, അഞ്ചും, കാലങ്ങളിൽ പഞ്ചാരിമേളം കുട്ടികൾ കൊട്ടിക്കയറിയപ്പോൾ ആസ്വാദകർക്ക് ആവേശമായി. 14 ടീമുകളാണ് ഇത്തവണ മൽസരത്തിനെത്തിയത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി എത്തി. പതിവു പോലെ ഇത്തവണയും കൊയിലാണ്ടി ജി. വി. എച്ച്. എസ്. എ ഗ്രേഡ് കരസ്ഥമാക്കി.

കൊരയങ്ങാട് വാദ്യസംഘത്തിലെ അക്ഷത് എസ്, വി. പി. ആദിത്യൻ, അഭിൻ, ശരൺ, ഹരിദേവ്, എ. കെ. അക്ഷയ്, പി. വി .അലൻ തുടങ്ങിയ വിദ്യാർത്ഥികളാണ് മത്സരത്തിൽ കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്. നെ പ്രതിനിധീകരിച്ചത്.

Advertisements

മറ്റ് വിദ്യാലയങ്ങൾ പതിനായിരങ്ങൾ നൽകി കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ കഴിഞ്ഞ 20 വർഷമായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം ആണ് ജി.വി.എച്ച്.എസ്.എസ് നു വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ ചെണ്ടമേളത്തിനായി തയ്യാറെടുപ്പിക്കുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിലെ  വാദ്യക്കാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.