KOYILANDY DIARY

The Perfect News Portal

KGHDSEU (CITU) താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KGHDSEU (CITU) കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി. വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക, വേതനത്തോടുകൂടിയ പ്രസവാവധി അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ മാർച്ചും ധർണയും സംസ്ഥാന പ്രസിഡണ്ട്  അഡ്വ. എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ധർമ്മജൻ അധ്യക്ഷതവഹിച്ചു.
സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനിദേവ്. വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, എ.കുഞ്ഞിരാമൻ വടകര.  സിഐടി ജില്ലാ കമ്മിറ്റി അംഗം പപ്പൻ കൊല്ലം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ സുധീഷ് പേരാമ്പ്ര., വാസുദേവൻ കോഴിക്കോട്, രശ്മി കൊയിലാണ്ടി, ശൈലേഷ് അരിക്കുളം, CITU ഏരിയ കമ്മിറ്റി അംഗം ലജിഷ തുടങ്ങിയവർ പങ്കെടുത്തു. ടി.എം സുരേഷ് കുമാർ സ്വാഗതവും നന്ദകുമാർ ഒഞ്ചിയം നന്ദിയും പറഞ്ഞു.