KOYILANDY DIARY.COM

The Perfect News Portal

KGHDSEU (CITU) സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: KGHDSEU (CITU) കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിപ്പ മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് രോഗികൾക്കായി സേവനം അനുഷ്ഠിച്ച ധീര ആരോഗ്യ പ്രവർത്തക സിസ്റ്റർ ലിനിയുടെ അനുസ്മരണം സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി അവസാന നിമിഷം വരെ കടമ നിർവഹിച്ച സിസ്റ്റർ ലിനിയുടെ ത്യാഗവും സേവന മനോഭാവവും യോഗത്തിൽ അനുസ്മരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. ലീന എ കെ അധ്യക്ഷത വഹിച്ചു.
.
.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ സേവന മനോഭാവവും പ്രതിബദ്ധതയും സമൂഹം എന്നും ആദരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലീന എ കെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. ഡോക്ടർ അസീസ്, നഴ്സിംഗ് സൂപ്രണ്ട് വനജ, സിസ്റ്റർമാർ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി ഷൈമ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി എസ്, ജില്ലാ ജനറൽ സെക്രട്ടറി ലജിഷ AP, നന്ദകുമാർ ഒഞ്ചിയം എന്നിവർ സംസാരിച്ചു. സമൂഹത്തിനുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ച സിസ്റ്റർ ലിനിയുടെ ഓർമ്മ ആരോഗ്യപ്രവർത്തകരുടെ സേവനപാതയിൽ എന്നും പ്രകാശമായി നിലനിൽക്കും എന്ന പ്രതിജ്ഞയോടെയാണ് അനുസ്മരണ യോഗം സമാപിച്ചത്.
Share news
error: Content is protected !!