KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടൻ്റ് ടി കെ രമേഷ്‌ ബാബു (62) അന്തരിച്ചു

.

കോഴിക്കോട്‌: ദേശാഭിമാനി മുൻ സീനിയർ സ്പെഷ്യൽ കറസ്‌പോണ്ടന്റ്‌ കുറ്റ്യാടി വടയം നരിക്കൂട്ടുംചാൽ താളിക്കുനിയിൽ ടി കെ രമേഷ്‌ ബാബു (62) അന്തരിച്ചു. സംസ്കാരം വ്യാഴാ‍ഴ്ച പകൽ 11ന്‌ വീട്ടുവളപ്പിൽ നടക്കും. 1989ൽ സബ് എഡിറ്റർ ട്രെയിനിയായി ദേശാഭിമാനിയിലെത്തിയ രമേഷ്‌ ബാബു, ദില്ലി, കോഴിക്കോട്, കണ്ണൂർ, വയനാട് ബ്യൂറോകളിലും കൊച്ചിയിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചു.

തിരുവനന്തപുരം സെൻട്രൽ ഡസ്ക്, കണ്ണൂർ, കോട്ടയം, തൃശൂർ, ഫീച്ചർ ഡസ്ക് എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററായിരുന്നു. ദേശാഭിമാനി വാരികയുടെ എഡിറ്റർ ഇൻ ചാർജും സീനിയർ അസിസ്റ്റന്റ്‌ എഡിറ്ററായും പ്രവർത്തിച്ചു. പരേതരായ അനന്തൻ നമ്പ്യാരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്‌. ഭാര്യ: പി ജി സബിത (പ്രധാനാധ്യാപിക, വടയം നോർത്ത്‌ എൽപി സ്കൂൾ). മക്കൾ – ജയന്ത് ബാബു (സേഫ്റ്റി ഓഫീസർ, യുഎൽസിസിഎസ്), ആർ കാർത്തിക (ടെക്നോപാർക്ക്‌ തിരുവനന്തപുരം). സഹോദരൻ: ടി കെ മോഹൻദാസ്‌ (കുറ്റ്യാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌).

 

Share news
error: Content is protected !!