KOYILANDY DIARY.COM

The Perfect News Portal

കേരളവിഷൻ ഓപ്പറേറ്റർമാർക്കായി മിഷൻ 30 ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

.

രാജ്യത്തെ മുൻനിര ഡിജിറ്റൽ കേബിൾ ടിവി ബ്രോഡ് ബാൻ്റ് വിതരണ കമ്പനിയായ കേരള വിഷൻ എം പവറിങ് ദ ലാസ്റ്റ് മൈൽ എന്ന പ്രോഗ്രാം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കേരളവിഷൻ ഓപ്പറേറ്റർമാർക്കായി ഏകദിന പ്രോഗ്രമായ മിഷൻ 30 ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. അണ്ടിക്കോട് വെഡ് ലോട്ട് കൺവെൻഷൻ സെൻ്ററിൽ വെച്ചു നടന്ന പരിപാടി സിഒഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ടേർണിങ്സ് കമ്പനി മാനേജിങ് ഡയറക്ടറുമായ കെ വി രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വാസുദേവൻ ടി. അദ്ധ്യക്ഷത വഹിച്ചു.

വൻകിട കുത്തക എംഎസ്ഒ, ഐഎസ്പി കമ്പനികൾ നൽകുന്ന സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ കേരളത്തിൽ സർവ്വീസ് നൽകിവരുന്നത് കേരള വിഷനാണ്. ദേശീയ തലത്തിൽ 5-ാം സ്ഥാനത്തും കേരളത്തിൽ 1-ാം സ്ഥാനത്തുമാണ് കേരള വിഷൻ്റെ സേവനങ്ങൾ എത്തിക്കുന്നതിൽ മുൻനിര പട്ടികയിൽ ഉള്ളത്.
മീറ്റിങ്ങിൽ കമ്പനിയുടെ വിവിധ പ്രൊജക്ടുകളെ കുറിച്ചുള്ള ഡമോൺസ്ട്രേഷനും സെമിനാറുകളും നടന്നു. കേരള വിഷൻ കമ്പനി ചെയർമാൻ സുരേഷ് പി പി, സുരേഷ്‌ കുമാർ സി, കമ്പനി സിഇഒ അനിൽ നായർ, ഉമേഷ് സദാശിവൻ, മനു, മധുസൂദനൻ,  ശ്രീരഞ്ച് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി 200 ൽ പരം ഓപ്പറേറ്റർമാർ പരിപാടിയിൽ പങ്കെടുത്തു. സിഒഎ കോഴിക്കോട് ജില്ല സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും കേരള വിഷൻ ഡയറക്ടർ രഘുനാഥ് പി  നന്ദിയും പറഞ്ഞു.
Share news
error: Content is protected !!