KOYILANDY DIARY.COM

The Perfect News Portal

കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യുണിയൻ താലൂക്ക് സമ്മേളനം

കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യുണിയൻ താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സമ്മേളനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉൽഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ് ടൌൺഹാളിൽ നടന്ന സമ്മേളനത്തിൽ പ്രശാന്ത് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു.

അമ്മദ് പയ്യോളി, എം. സുരേന്ദ്രൻ, പി.കെ. വിശ്വനാഥൻ, ജയ് കിഷ് മാസ്റ്റർ, കെ. കെ. നിയാസ്, സുനിൽ കണയങ്കോട് എന്നിവർ സംസാരിച്ചു. സംഘടനാ സമ്മേളനത്തിൽ മുജീബ് എടക്കുളം അദ്ധ്യക്ഷത വഹിച്ചു. അച്ചുതൻ പുളിയഞ്ചേരി, ഹനീഫ പെരുവട്ടൂർ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ സംസാരിച്ചു.

Share news
error: Content is protected !!