KOYILANDY DIARY

The Perfect News Portal

കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ശനിയാഴ്ച ബാലുശ്ശേരിയിൽ

ബാലുശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബർ 15ന് ശനിയാഴ്ച ബാലുശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറപ്പീടിക വീവൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

കേരളത്തിലെ പത്ര ദൃശ്യ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയുടെ ജല്ലാ സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ജില്ലാ പ്രസിഡണ്ട് ബിജു കക്കയം അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരെയും ഉന്നത വിജയികളായ വിദ്യാർത്ഥികളെയും ബാലുശ്ശേരി എം.എൽ.എ. സച്ചിൻദേവ് ആദരിക്കും. എം.കെ. രാഘവൻ എം.പി. ചടങ്ങി മുഖ്യാഥിതി ആയിരിക്കും.

സംസ്ഥാന പ്രസിഡണ്ട് ജി. ശങ്കർ തിരിച്ചറിയൽ കാർഡ് വിതരണവും. സംസ്ഥാന ജനറ. സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തും. സമ്മേളനത്തോടനുബന്ധിച്ച് വേദിയിൽ കുടുംബസംഗമവും കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബാലുശ്ശേരി പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ബിജു കക്കയം, സെക്രട്ടറി സിദ്ദീഖ് പന്നൂർ, കരുണൻ വൈകുണ്ഡം, രഞ്ജിത്ത് കൊയിലാണ്ടി, ഷെരീഫ് കിനാലൂർ എന്നിവർ പങ്കെടുത്തു.

Advertisements