KOYILANDY DIARY

The Perfect News Portal

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേൽപ്പിച്ചു

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേൽപ്പിച്ചു. കോട്ടയത്ത് കാണക്കാരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് ഭാര്യ മഞ്ജു(41)വിൻ്റെ  രണ്ട് കൈകളും വെട്ടിയത്.

മഞ്ജുവിന്റെ ഒരു കൈയിലെ വിരലുകൾ അറ്റുപോയതായാണ് വിവരം. കെെകൾ അറ്റുതുങ്ങിയ നിലയിലാണ്. ഗുരുതരാവസ്ഥയിലായ ഇവരെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പ്രദീപിന് പതിവാണ്. ഭാര്യയെ വെട്ടുന്നത് തടയാൻ എത്തിയ മകളേയും ഇയാൾ ആക്രമിച്ചു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.