KOYILANDY DIARY

The Perfect News Portal

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും റാലിയും നടത്തി

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ SNDP കോളജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽകരണ സെമിനാറും റാലിയും നടത്തി. ബോധവൽകരണ സെമിനാർ കൊയിലാണ്ടി എക്സ്സൈസ് ഇൻസ്‌പെക്ടർ ബിനു ഗോപാൽ ജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി പി സുജേഷ് അധ്യക്ഷത വഹിച്ചു.

എൻസിസി ഓഫീസർ ക്യാപ്റ്റൻ മനു പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ മെർലിൻ എബ്രഹാം, ഡോക്ടർ വി എസ് അനിത, ഡോക്ടർ ഹർഷ എന്നിവർ സംസാരിച്ചു. എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ജയരാജ്‌ ക്ലാസ്സ്‌ നയിച്ചു. ലഹരിവിരുദ്ധ റാലി കോളേജിൽനിന്നും ആരംഭിച്ച് കൊല്ലം ടൗണിൽ സമാപിച്ചു.