KOYILANDY DIARY

The Perfect News Portal

കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു

പേരാമ്പ്ര: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര വ്യാപാര ഭവനിൽ നടത്തിയ സംവാദം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായ സംരംഭകൻ റിയാസ് ലൂളി നാദാപുരത്തെ ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ 2024 – 25 വർഷത്തെ തിരിച്ചറിയൽ കാർഡ് വിതരണം പ്രസിഡണ്ട് എം.കെ അഷറഫ് നിർവ്വഹിച്ചു. സംവാദം ജില്ലാ ട്രഷറർ ബി. സുനിൽകുമാർ നിയന്ത്രിച്ചു. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ജയചന്ദ്രൻ മൊകേരി മറുപടി നൽകി. ജില്ലാ ഭാരവാഹികളായ സി.കെ ആനന്ദൻ കൊയിലാണ്ടി, ദാമോദരൻ എകരൂൽ, ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു.
Advertisements
ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതവും താലുക്ക് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ പേരാമ്പ്ര നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവൻ താലൂക്ക് കൺവൻഷനുകളും മാർച്ച് 15നുള്ളിൽ നടത്തുവാൻ തീരുമാനിച്ചു.