അധ്യാപക ദിനാചരണവും ആദരവും നടത്തി
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനാചരണവും അധ്യാപകരെ ആദരിക്കലും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ് ഘാടനം നിർവഹിച്ചു. അധ്യാപകരെ ബാബുരാജ് പൊന്നടാണിയിച്ചു ആദരിച്ചു.
വാർഡ് മെമ്പർ റസീന ഷാഫി, എം ഒ ഗോപാലൻ, വി ഷരീഫ്, ഉമേഷ്, പി രാധ, എ.ടി ബിജു, ടി.വി. ചന്ദ്രഹാസൻ, പി പി. സുബൈർ, പി പി ഉദയ ഘോഷ്, മമ്മദ് കുഞ്ഞായൻ കണ്ടി, തസ്‌ലീന കബീർ, പി പി. അനീഷ് എം കെ തല്ഹത് എന്നിവർ സംസാരിച്ചു.