KOYILANDY DIARY

The Perfect News Portal

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടും ജില്ലാ കൗൺസിലിൻ്റെ വൈസ് പ്രസിഡണ്ടും ജനതാദൾ നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ ജനതാദൾ-(എസ്സ്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി യോഗം അനുശോചിച്ചു.

Advertisements

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേ പുറത്ത് അദ്ധ്യക്ഷത വഹിച്ചു. പി. കെ. കബീർ സലാല, കെ.എം ഷാജി, ബിജു കൊടകാട്ടുംമുറി, ജയരാജ് പണിക്ക൪, റിലേഷ് തിരുവങ്ങൂ൪, പുഷ്പ എന്നിവർ സംസാരിച്ചു.