KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പ്രൗഡമായ തുടക്കം

കെ.എസ്.ടി.എ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പ്രൗഡമായ തുടക്കം. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ മുൻ ആരോഗ്യ മന്ത്രിയും എം.എൽ.എ.യുമായ കെ. കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാവിലെ ടി. ശിവദാസമേനോൻ നഗറിൽ ജില്ലാ പ്രസിഡണ്ട് അശോകൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. ജില്ലാ പ്രസിഡണ്ട് എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ കാനത്തിൽ ജമീല എം.എൽ.എ സ്വാഗതം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

 

ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി രാജൻ രക്തസാക്ഷി പ്രമേയവും വിടി രതി അനുശോചന പ്രമേസയവും അവതരിപ്പിച്ചു. സംസ്ഥാന എക്സി. അംഗം സംഘടനാ റിപ്പോർട്ടും, ജില്ല സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. വരവ് ചിലവ് കണക്കവതരണത്തിന് ശേഷം ഉച്ച ഭക്ഷവും തുടർന്ന് പൊതു ചർച്ചയും ആരംഭിക്കും. ജില്ലയിലെ വിവിധ സബ്ബ് ജില്ലകളിൽ നിന്നായി 600 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് 4.30ന് പൊതു പ്രകടനം കേരള ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കും.  സമ്മേളനം നാളെ വൈകീട്ട് അവസാനിക്കും.