KOYILANDY DIARY

The Perfect News Portal

കെ. എം. ആർ. സ്പോർട്സ് കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.

കൊയിലാണ്ടി: നഗരസഭ നടേരി മരുതൂരിലെ കെ. എം. ആർ. സ്പോർട്സ് കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതുവർഷ ദിനത്തിൽ പ്രദേശവാസികൾക്ക് ആനന്ദംപകർന്ന് നടന്ന കലാപരിപാടികൾ പ്രശസ്ത സംഗീതഞ്ജൻ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലർ എം. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഉള്ളിയേരി പഞ്ചായത്തംഗം രേഖ, കെ. എം. രാജീവൻ, ബി. എസ്. പ്രമോദ്, മുരളി, ഷിജു, ജിതേഷ് എന്നിവർ  പരിപാടിയിൽ സംസാരിച്ചു. തുടർന്ന് “റിഹേഴ്സൽ ഒരു സിനിമാക്കഥ” എന്ന നാടകം അരങ്ങേറി.
Advertisements