KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കെ. ദാസൻ എൽഡിഎഫ് സ്ഥാനാർത്ഥി

കൊയിലാണ്ടിയുടെ വിനീത ദാസനായി വീണ്ടും.. കെ. ദാസൻ ജനവിധി തേടുന്നു. രണ്ടു തവണ നഗരസഭ ചെയർമാനും രണ്ടു തവണ എംഎൽഎയും ആയശേഷം ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി കെ. ദാസനെ നിയോഗിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ ഓരോ മൺതരിക്കുപോലും സുപരിചിതനായ കെ. ദാസൻ മത്സരിക്കുമ്പോൾ ഇടതുമുന്നണിക്ക് വിലിയ ആത്മവിശ്വാസമാണ് വന്നിരിക്കുന്നത്.  മണ്ഡലത്തിൽ കെ. ദാസൻ്റെ ജനപ്രീതിതന്നെയാണ് വീണ്ടും പാർട്ടി മത്സരത്തിനിറക്കിയത്. കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ എല്ലാ ഭാഗങ്ങളിലും പാർട്ടി പ്രവർത്തനവും ട്രേഡ് യൂണിയൻ പ്രവർത്തനവുമായി സജീവത നിലനിർത്താൻ കെ. ദാസന് കഴിഞ്ഞിട്ടുണ്ട്. വിജയത്തിൽകുറഞ്ഞതൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ശക്തമായി നടത്തുന്നതിനിടയിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ സജീവമായപ്പോൾ തന്നെ അതിൽ കെ. ദാസൻ്റെ പേരും മുൻനിരയിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയായിലും മുഖ്യധാര മാധ്യമങ്ങളിലും കെ. ദാസൻ്റെ ജനപ്രീതി വിലിയതോതിൽ ചർച്ചയായിരുന്നു. 

സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാനത്തെ ഇടതു മുന്നണിയുടെ നിലപാടിൽ വിജയ സാധ്യതയും തുടർ ഭരണവും മാത്രമാണ് മുന്നിലുള്ള പ്രധാന അജണ്ട. കഴിഞ്ഞ 5 വർഷം കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറഞ്ഞ് തികഞ്ഞ ആത്മ വിശ്വസത്തോടുകൂടി തെരഞ്ഞെടുപ്പിന് ഇറങ്ങാൻ എൽഡിഎഫിന് സാധിക്കും. അത് കെ. ദാസൻ്റെ ഭൂരിപക്ഷം വലിതോതിൽ വർദ്ധിക്കും എന്നാണ് എൽഡിഎഫ് കണക്കു കൂട്ടൽ.

Advertisements

കൊയിലാണ്ടിയുടെ പൊതുമണ്ഡലത്തിലും ട്രേഡ് യൂണിയൻ രംഗത്തും നടത്തിയ കെ. ദാസൻ്റെ ഇടപെടൽ പകരക്കാരനില്ലാത്ത നേതാവാക്കി കെ ദാസനെ മാറ്റിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും കെ. ദാസൻ്റെ ഭൂരിപക്ഷം കുത്തനെ വർദ്ധിക്കുന്നതും ശ്രദ്ധേയമാണ്. അത് തന്നെയാണ് യു.ഡി.എഫിനെയും എൻ.ഡി.എ.യെയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 

Share news
error: Content is protected !!