KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പൊതു വിപണിയിൽ സംയുക്ത പരിശോധന

കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന.. കൊയിലാണ്ടി: ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി കൊയിലാണ്ടി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി. 15 കടകളിൽ പരിശോധന നടത്തിയതിൽ വിലനിലവാരം പ്രദർശിപ്പിക്കാത്തതുൾപ്പെടെ 4 കടകളിൽ ക്രമക്കേടുകൾ കാണുകയും നോട്ടീസ് നൽകുകയും ചെയ്തു.
മേൽ കടകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ നൽകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു. പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ, പി.ശശിധരൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ, ഷാജിർ കെ, റേഷനിംഗ് ഇൻസ്പെക്ടർമാരായ പി രാധാകൃഷ്ണൻ, വി. വി. ഷിബു, മറ്റു ജീവനക്കാരായ നിജിൻ രാജ്  ഗിരീഷ് കുമാർ ഇ, ജ്യോതി ബസു എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.