KOYILANDY DIARY.COM

The Perfect News Portal

നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ 2-2

ആർലിങ്ടൺ : ആർലിംഗ്‌ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ, യൂറോപ്യൻ വമ്പന്മാരായ ഓറഞ്ച് ആർമി
നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ പോയിന്റുകൾ പങ്കുവെച്ചു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശഭരിതമായത്. 51-ാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡിക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതർലൻഡ്‌സിന് ലീഡ് സമ്മാനിച്ചു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല.
,
.
57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറ ജപ്പാനായി മറുപടി നൽകി. 67-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്സ് വീണ്ടും മുന്നിലെത്തി. തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ജപ്പാൻ 74-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. ഒരു കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് ദായ്ച്ചി കമാഡ് കൃത്യമായി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വിജയഗോളിനായി ഇരു ടീമുകളും പോരാടി. എന്നാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഏഷ്യൻ ഫുട്ബോളിൻ്റെ കരുത്ത് വിളിച്ചോതുന്ന പ്രകടനമാണ് ജപ്പാൻ ഈ മത്സരത്തിൽ കാഴ്‌ചവെച്ചത്.
Share news
error: Content is protected !!